രാഹുലും പ്രിയങ്കയും നാളെ വയനാട്ടിൽ; റോഡ്‌ഷോയില്‍ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാക ഉപയോഗിക്കും

അപകീർത്തി കേസിൽ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി നാളെ വയനാട്ടിൽ എത്തും. പ്രിയങ്കാ ഗാന്ധിയും നാളെ രാഹുലിനൊപ്പം മണ്ഡലം സന്ദർശിക്കും. സന്ദർശനവുമായി ബന്ധപ്പെട്ട് കൽപറ്റയിൽ പതിനായിരങ്ങളെ അണിനിരത്തി റോഡ്‌ഷോ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് അറിയിച്ചു.

രാഹുൽ ഗാന്ധിക്കായുള്ള റോഡ്‌ഷോയില്‍ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. പിന്നാലെ സത്യമേവ ജയതേ എന്ന പേരില്‍ ഉച്ചയ്ക്ക് 3 മണിക്ക്കൽപ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂൾ പരിസരത്ത് നിന്നാണ് റോഡ്‌ ഷോ ആരംഭിക്കുന്നത്.

ഇതിനു പിന്നാലെ സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പൊതുസമ്മേളനം നടക്കും. സംസ്ഥാനത്തെ യുഡിഎഫിലെ മുതിർന്ന നേതാക്കൾ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. സത്യമേവ ജയതേ എന്ന പേരിൽ നടക്കുന്ന ഈ റോഡ്‌ഷോയിലേക്ക് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിച്ചേരും.

The post രാഹുലും പ്രിയങ്കയും നാളെ വയനാട്ടിൽ; റോഡ്‌ഷോയില്‍ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാക ഉപയോഗിക്കും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/nE2yxjF
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍