
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്.
പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനും വിദ്വേഷവും വളര്‍ത്തുന്നതിനും പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനുമെതിരെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. പരമേശ്വര, ഡി.കെ.ശിവകുമാര്‍ എന്നിവര്‍ ബെംഗളൂരു ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്താകെ വര്‍ഗീയ കലാപമുണ്ടാകുമെന്ന പ്രസ്താവനയാണ് പരാതിക്കടിസ്ഥാനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പരിപാടിയുടെ സംഘാടകര്‍ക്കും അമിത് ഷാക്കുമെതിരെ എത്രയും വേഗത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വിജയപുരയില്‍ നടന്ന റാലിയില്‍ സംസ്ഥാനത്ത് വ്യത്യസ്ത വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും വിദ്വേഷം വളര്‍ത്താനും ബിജെപി ശ്രമിച്ചെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബിജെപി നേതാക്കള്‍ ബോധപൂര്‍വം തെറ്റായ പ്രസ്താവനകള്‍ നടത്തിയെന്നും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. കോണ്‍ഗ്രസിനും നേതൃത്വത്തിനും എതിരെ തെറ്റായ ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തുകയും ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തതായും കോണ്‍ഗ്രസ് ആരോപിച്ചു.
കര്‍ണാടകയിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിനും അതിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ വ്യാജവും വര്‍ഗീയവുമായ നിരവധി ആരോപണങ്ങള്‍ അമിത് ഷാ ഉന്നയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ‘മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ കസ്റ്റഡിയിലെടുത്ത എല്ലാ പിഎഫ്‌ഐ പ്രവര്‍ത്തകരെയും വിട്ടയച്ചിരുന്നുവെന്നും അവരെ വീണ്ടും ജയിലിലടച്ചത് ബിജെപി സര്‍ക്കാരാണെന്നും അമിത് ഷാ പറഞ്ഞതായി പരാതിയില്‍ ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം പിന്‍വലിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന തെറ്റായ കാര്യവും അമിത് ഷാ പറഞ്ഞെന്നും പരാതിയില്‍ പറയുന്നു.
വരുണ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിക്ക് പിന്മാറാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തെന്ന ആരോപണത്തല്‍ ബിജെപി നേതാവ് വി സോമണ്ണക്കെതിരെയും പരാതിയുണ്ട്.
The post കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്താകെ വര്‍ഗീയ കലാപമുണ്ടാകും;അമിത് ഷാക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/jDnz5Hm
via IFTTT
0 അഭിപ്രായങ്ങള്‍