രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും

എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. 12 തുഗ്ലക് ലൈനിലെ വസതിയില്‍ നിന്ന് രാഹുല്‍ ഗാന്ധി സാധനങ്ങള്‍ ഇന്നലെയോടെ നീക്കി.

അയോഗ്യത സാഹചര്യത്തില്‍ വസതി ഇന്നോടെ ഒഴിയണം എന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം. എന്നാല്‍ എങ്ങോട്ടേയ്ക്കാകും രാഹുല്‍ഗാന്ധി മാറുക എന്നതില്‍ വ്യക്തത വന്നിട്ടില്ല. വസതിയില്‍ നിന്ന് നീക്കിയ സാധനങ്ങളില്‍ ചിലത് സോണിയ ഗാന്ധിയുടെ 10 ജന്‍പഥിലേക്കാണ് നീക്കിയിരിക്കുന്നത്. വസതി ഒഴിയുന്ന സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചേക്കും. 2004 ല്‍ എംപി ആയ രാഹുല്‍ഗാന്ധി 2005 മുതല്‍ ഇതേ വസതിയിലാണ് താമസിക്കുന്നത്.

The post രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/ihHxFvN
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍