
അവധിയെടുത്ത് ഭാര്യയെ കാണാനായി വിദേശത്തേക്ക് പോയ ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാതിരുന്ന പൊലീസുകാരനെ പിരിച്ചുവിട്ടു.
ഇടുക്കി തൊടുപുഴയില്‍ ആണ് സംഭവം. കരങ്കുന്നം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ജിമ്മി ജോസിനെയാണ് ജോലിയില്‍ നിന്നും പിരിച്ച് വിട്ടത്. യുകെയില്‍ നഴ്സായി ജോലി ചെയ്യുന്ന ഭാര്യയെ കാണാനായി പോയ ജമ്മി പിന്നെ തിരികെ വന്നില്ല.
ദീര്‍ഘകാലത്തെ അവധിക്കു ശേഷവും സര്‍വീസില്‍ തിരികെ പ്രവേശിക്കാതിരുന്നതോടെയാണ് ഇയാള്‍ക്കെതിരെ നടപടി എടുത്തത്. ഭാര്യയുടെ അടുത്തേക്ക് പോകാനായി 107 ദിവസത്തെ ശമ്ബളരഹിത അവധിയായിരുന്നു ജിമ്മി എടുത്തത്. 2022 ജനുവരി 16ന് ജിമ്മി അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. എന്നാല്‍, ഇയാള്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചില്ല. ഇതോടെ അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിക്കുകയായിരുന്നു. ജിമ്മി വിദേശത്തുതന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചെന്നുമുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇയാലെ പിരിച്ച് വിടാന്‍ തീരുമാനിച്ചത്.
The post നഴ്സായ ഭാര്യയെ കാണാന്‍ യു.കെയില്‍ പോയി തിരിച്ച് വന്നില്ല; പൊലീസുകാരനെ പിരിച്ചുവിട്ടു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/ATys0Ho
via IFTTT
0 അഭിപ്രായങ്ങള്‍