
കട്ടപ്പന: മൂന്നുദിവസംമുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തി. കാഞ്ചിയാര്‍ പേഴുംകണ്ടം
വട്ടമുകളേല്‍ പി.ജെ.വത്സമ്മയുടെ (അനിമോള്‍-27) മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് വിജേഷിനെ (29) കണാനില്ല. അധ്യാപികയായ വത്സമ്മയെ
വെള്ളിയാഴ്ചമുതല്‍ കാണാതായിരുന്നു.
യുവതിയുമായി കുടുംബപ്രശ്‌നം നിലനിന്നതായി സൂചനകളുണ്ട്. കട്ടപ്പന പോലീസ് അന്വേഷണമാരംഭിച്ചു.
The post മൂന്നുദിവസംമുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞനിലയില്‍ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/7iGOd6P
via IFTTT
0 അഭിപ്രായങ്ങള്‍