
വിനായക് സവർക്കറെ അപമാനിക്കരുതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകി ഉദ്ധവ് താക്കറെ. സവർക്കറെ ഇകഴ്ത്തുന്നത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി.
ആൻഡമാൻ സെല്ലുലാർ ജയിലിൽ 14 വർഷം സവർക്കർ അനുഭവിച്ചത് സങ്കൽപ്പിക്കാനാവാത്ത പീഡനമാണ്. നമുക്ക് കഷ്ടപ്പാടുകൾ വായിക്കാനേ കഴിയൂ. അതൊരു ത്യാഗമാണ്. സവർക്കറെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല. വീർ സവർക്കർ ഞങ്ങളുടെ ദൈവമാണ്, അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല. ഞങ്ങൾ പോരാടാൻ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല- ഉദ്ധവ് താക്കറെ പറഞ്ഞു.
എന്റെ പേര് സവർക്കറല്ല, എന്റെ പേര് ഗാന്ധിയാണ്, ഗാന്ധി ആരോടും മാപ്പ് പറയുന്നില്ല,എന്നായിരുന്നു മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം എംപിയായി അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ശനിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
The post സവർക്കർ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് ഉദ്ധവ് താക്കറെയുടെ മുന്നറിയിപ്പ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/ztdUqLO
via IFTTT
0 അഭിപ്രായങ്ങള്‍