രാജസ്ഥാനെ നടുക്കി ഏഴംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ

രാജസ്ഥാനെ നടുക്കി ഏഴംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ. ബുധനാഴ്ച രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ദമ്ബതികള്‍ അഞ്ച് കുട്ടികളുമായി കനാലില്‍ ചാടി മരിച്ചതായി പൊലീസ് പറഞ്ഞു.

ഏഴുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചെന്നും പൊലീസ് സൂപ്രണ്ട് കിരണ്‍ കാങ് പറഞ്ഞു.

ശങ്കര്‍ലാല്‍ (32), ഇയാളുടെ ഭാര്യ ബദ്‌ലി (30), ഇവരുടെ മക്കളായ റമീല (12), കെസി (10), ജാന്‍വി (8), മക്കളായ പ്രകാശ് (6), ഹിതേഷ് (3) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ ഗലീഫ ഗ്രാമത്തിലെ താമസക്കാരാണെന്ന് സഞ്ചോര്‍ പൊലീലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ നിരഞ്ജന്‍ പ്രതാപ് സിംഗ് പറഞ്ഞു. ദമ്ബതികളും കുട്ടികളും കാലുകള്‍ കൂട്ടിക്കെട്ടി കനാലിലേക്ക് ചാടിയതാകാമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകനായ ശങ്കര്‍ലാല്‍ ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കടുംകൈ ചെയ്തതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ഓടെയാണ് എല്ലാവരും കനാലിലേക്ക് എടുത്തുചാടിയതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ രൂപ് സിംഗ് പറഞ്ഞു. വസ്ത്രങ്ങളും മൊബൈല്‍ ഫോണും ഇവര്‍ കരയില്‍ ഉപേക്ഷിച്ചു.

സംസ്ഥാന ദുരന്തനിവാരണ സേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ദമ്ബതികള്‍ പതിവായി വഴക്കിടാറുണ്ടെന്നും തിങ്കളാഴ്ചയുണ്ടായ പ്രശ്നത്തില്‍ ബന്ധുക്കള്‍ ഇടപ്പെട്ടിരുന്നതായും ഗ്രാമീണര്‍ പറഞ്ഞു. ബുധനാഴ്ചയാണ് കുടുംബത്തെ കാണാതായതായത്. അതേസമയം, കുടുംബത്തെ മറ്റാരോ പീഡിപ്പിക്കുന്നതായും മറ്റു ചിലര്‍ ആരോപിച്ചു. പഞ്ചായത്ത് യോഗത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്ബതികള്‍ ഗ്രാമവാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

The post രാജസ്ഥാനെ നടുക്കി ഏഴംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/s5u3tC9
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍