ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം;വിവരങ്ങള്‍ തേടി ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ വിവരങ്ങള്‍ തേടി ഡല്‍ഹി പോലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തി.

ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ, സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാവുന്നതായി താന്‍ കേട്ടെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പോലീസ് രാഹുലിന്റെ വസതിയിലെത്തിയത്.

‘രാഹുലിനോട് സംസാരിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നത്. ജനുവരി 30-ന് ശ്രീനഗറില്‍ വെച്ച്‌ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവര്‍ ബലാത്സംഗത്തിനിരയായതായി തന്നോട് പറഞ്ഞിരുന്നുവെന്നുമുണ്ട്. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനായി ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് വിശദാംശങ്ങള്‍ തേടുകയാണ്’ പോലീസ് സംഘത്തിന് നേതൃത്വം നല്‍കുന്ന സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തരണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് മാര്‍ച്ച്‌ 16-ന് രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് രാഹുല്‍ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പോലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരിക്കുന്നത്.

The post ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം;വിവരങ്ങള്‍ തേടി ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/1zwl4Va
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍