
മാങ്ങാ മോഷണ കേസില്‍ പ്രതിയായ ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി വി ഷിഹാബിനെ പിരിച്ചുവിട്ടേക്കും. ഇതിന്റെ ഭാഗമായി പി വി ഷിഹാബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 15 ദിവസത്തിനകം ഇടുക്കി എസ്പിക്ക് വിശദീകരണം നല്‍കണം എന്നാണു നോട്ടീസിൽ ഉള്ളത്.
മാങ്ങാ മോഷണം കൂടാതെ മറ്റ് രണ്ട് കേസുകള്‍ കൂടിയുള്ളതും അച്ചടക്ക നടപടി നേരിട്ടതും ഷിഹാബിനെ പിരിച്ചുവിടുന്നതിന് കാരണമാകും. ഇതോടെ ക്രിമിനല്‍ പശ്ചാത്തലത്തിന്റെ പേരില്‍ ഒരു മാസത്തിനകം പിരിച്ചുവിടല്‍ നടപടി നേരിടുന്ന ആറാമത്തെ പൊലീസുകാരനാകും ഷിഹാബ്.
കഴിഞ്ഞ സെപ്തംബറിലായിരുന്നു ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് കട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോവുകയായിരുന്നു. പിന്നാലെ ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ പഴക്കടക്കാരന്‍ പരാതിയില്ലെന്ന് അറിയിച്ചതോടെ കോടതി കേസ് ഒത്തുതീർപ്പായി.
The post മാങ്ങാ മോഷണ കേസിൽ പ്രതിയായ പോലീസുകാരനെ പിരിച്ചുവിട്ടേക്കും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/gxAkpMW
via IFTTT
0 അഭിപ്രായങ്ങള്‍