സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് കൊച്ചി ചേരാനെല്ലൂരില്‍; പൊതുദ‍ര്‍ശനം എട്ട് മണി മുതല്‍

ടെലിവിഷന്‍ താരവും അവതാരകയുമായ സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് കൊച്ചി ചേരാനെല്ലൂരില്‍ നടക്കും.

കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷിന്‍റെ അന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള വീട്ടിലെത്തിക്കും. പത്ത് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തിലാകും പൊതുദര്‍ശനം. തുടര്‍ന്ന് ചേരാനെല്ലൂര്‍ പൊതുശ്മാശനത്തിലാണ് സംസ്കാരം. സുബിയുടെ മരണവാ‍‍ര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ഇന്നലെ ആലുവയിലെ ആശുപത്രിയിലും സുബിയുടെ വീട്ടിലും എത്തിയത്.

The post സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് കൊച്ചി ചേരാനെല്ലൂരില്‍; പൊതുദ‍ര്‍ശനം എട്ട് മണി മുതല്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/EAaF6UI
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍