
കൊച്ചി : കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണ സംഘം കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണ്ണിത്തുറയിലെ ദമ്ബതികളുടെ മൊഴി എടുത്തേക്കും.വ്യാജ രേഖ ചമച്ചതിലെ പ്രേരണാ കുറ്റത്തില്‍ ഇവരെ പ്രതി ചേര്‍ക്കുന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്.കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.അതേസമയം ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും മുഖ്യപ്രതിയുമായ അനില്‍കുമാറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ഇതിനിടെ കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും നഗരസഭയിലെ താത്കാലിക ജീവനക്കാരിയായിരുന്ന രഹ്ന വീണ്ടും പൊലീസില്‍ പരാതി നല്‍കി.ആശുപത്രിയിലെ മെഡിക്കല്‍ റെക്കോര്‍ഡ്സ് ജീവനക്കാരി അശ്വിനിയെയും ലേബര്‍ റൂമില്‍ അന്നുണ്ടായിരുന്നവരെയും പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് കളമശേരി പൊലീസില്‍ പരാതി നല്‍കിയത്.പ്രധാന കണ്ണികളിലേക്ക് എത്താതെയാണ് രഹ്നയെ പ്രതിയാക്കിയതെന്ന് രഹ്നയുടെ അഭിഭാഷകന്‍ പറഞ്ഞു.
The post വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ തൃപ്പൂണ്ണിത്തുറയിലെ ദമ്ബതികളുടെ മൊഴി എടുക്കും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/1Uf6hDv
via IFTTT
0 അഭിപ്രായങ്ങള്‍