കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി വേണ്ട; അംഗത്വം തന്നെ വേണമെന്ന നിലപാടിലുറച്ചു തരൂർ

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി ശശി തരൂര്‍ സ്വീകരിച്ചേക്കില്ല. അംഗത്വം തന്നെ വേണമെന്ന നിലപാടിലുറച്ചാണ് തരൂരും ശശി തരൂരിനെ അനുകൂലിക്കുന്നവരും ഉള്ളത്.

അതേസമയം തരൂരിനെ ക്ഷണിതാവാക്കി എതിര്‍ ശബ്ദം ഒഴിവാക്കാനായിരുന്നു നേതൃത്വത്തിന്‍്റെ നീക്കം

അതേസമയം പ്രവര്‍ത്തക സമിതി അംഗം ആകാന്‍ മത്സരം വേണമെന്ന നിലപാട് തരൂര്‍ ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ മത്സരിക്കാനില്ല. തന്നെ നോമിനേറ്റ് ചെയ്യണമെന്ന ആവശ്യവും മുന്നോട്ട് വച്ചിരുന്നു

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിച്ച തരൂരിന് ആയിരത്തിലധികം വോട്ട് ലഭിച്ചിരുന്നു. നേതൃത്വത്തിന്‍റെ കണക്കുകൂട്ടലുകളെ പോലും തെറ്റിച്ചുകൊണ്ടായിരുന്നു ഈ നേട്ടം തരൂര്‍ കരസ്ഥമാക്കിയത്. കേരളത്തില്‍ നിന്നടക്കം വലിയ തോതില്‍ പിന്തുണ തരൂരിന് കിട്ടിയിരുന്നു

The post കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി വേണ്ട; അംഗത്വം തന്നെ വേണമെന്ന നിലപാടിലുറച്ചു തരൂർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/o2ZWXUF
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍