മദ്യം വര്‍ജിച്ച്‌ പാല്‍ കുടിയ്ക്കൂ; മധ്യപ്രദേശില്‍ ബിജെപി വനിതാ നേതാവ് ഉമാ ഭാരതിയുടെ സമരം

ഭോപ്പാല്‍: മദ്യഷോപ്പുകള്‍ക്ക് മുന്നില്‍ പശുക്കളെ കെട്ടി മധ്യപ്രദേശില്‍ ബിജെപി വനിതാ നേതാവ് ഉമാ ഭാരതിയുടെ സമരം.

ഓര്‍ച്ചയിലെ മദ്യഷാപ്പിന് മുന്നിലാണ് ഉമാഭാരതി സമരം നടത്തിയത്. മദ്യം വര്‍ജിച്ച്‌ പാല്‍ കുടിയ്ക്കൂവെന്നും ഉമാ ഭാരതി ജനങ്ങളോട് ആഹ്വാനം ചെയ്തു. നിവാരി ജില്ലയിലെ ഓര്‍ച്ചയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വില്‍ക്കുന്ന ഷോപ്പിന് മുന്നിലാണ് ഉമാഭാരതി പശുക്കളെ കെട്ടിയത്. തുടര്‍ന്ന് മദ്യം വര്‍ജിക്കൂ, പാല്‍ ശീലമാക്കൂ എന്ന മുദ്രവാക്യം മുഴക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് മദ്യത്തിനെതിരെയും മദ്യ നയത്തിനുമെതിരെ സമരം ഉമാഭാരതി സമരം ചെയ്യുന്നത് സര്‍ക്കാറിനെ വെട്ടിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മദ്യവില്‍പന ശാലകള്‍ക്ക് നേരെ ഇവര്‍ ചാണകമെറിഞ്ഞിരുന്നു. സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്നാണ് മുന്‍മുഖ്യമന്ത്രിയുടെ ആവശ്യം. മദ്യപാനം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം വര്‍ധിപ്പിക്കുന്നതായും ഉമാഭാരതി പറഞ്ഞു. ഉമാഭാരതിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്. മദ്യനയത്തില്‍ മദ്യഷാപ്പുകള്‍ക്കെതിരെ നടപടിയില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നാണ് ഉമാഭാരതിയുടെ മുന്നറിയിപ്പ്. ക്ഷേത്ര പരിസരങ്ങളില്‍ മദ്യഷാപ്പുകള്‍ ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

The post മദ്യം വര്‍ജിച്ച്‌ പാല്‍ കുടിയ്ക്കൂ; മധ്യപ്രദേശില്‍ ബിജെപി വനിതാ നേതാവ് ഉമാ ഭാരതിയുടെ സമരം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/hdeWNkU
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍