ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥ‌ര്‍ ഉച്ചയോടെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും. അഞ്ചുദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച അന്വേഷണ പുരോഗതിയും കോടതിയെ റിമാന്‍‍ഡ് റിപ്പോ‍ര്‍ട്ടിലൂടെ അറിയിക്കും. മുഖ്യമന്ത്രിയുടെ അഡീഷണ‌ല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനും ഇ ഡി ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധ നീട്ടണമെന്നും ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.

The post ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/fBEGjnN
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍