
തിരുവനന്തപുരം: സിപിഎം വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി മെമ്ബറും,മാണിക്കോട് ക്ഷേത്ര അഡ്വൈസറി കമ്മറ്റി സെക്രട്ടറിയുമായ വയ്യേറ്റ് വാമദേവന്(63) വെട്ടേറ്റു.
കഴിഞ്ഞ ദിവസം രാത്രി 9:30 ഓടെ ആയിരുന്നു സംഭവം. മാണിക്കോട് ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴാണ് സംഭലം. വാമദേവനെ 9:30 ഓടെ ഒരു യുവാവ് വന്നു വിളിക്കുകയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇതിനിടെ കയ്യില്‍ ഉണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് വെട്ടുകുമായിരുന്നു.
യുവാവ് വാമദേവന്‍റെ കഴുത്തിന് നേരെയാണ് വെട്ടുകത്തി വീശിയത്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ വാമദേവന്‍റെ ഇരു കൈകള്‍ക്കും വെട്ടേറ്റു. ബഹളം കേട്ട് വാമദേവന്റെ മകള്‍ ഓടിയെത്തിയപ്പോള്‍ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമിയുടെ മുഖം കണ്ട് പരിചയം ഇല്ല എന്നാണ് വാമദേവന്‍ പറയുന്നത്. രണ്ടു കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ വാമദേവനെ ആദ്യം വെഞ്ഞാറമൂട് ഉള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
സംഭവം രാഷ്ട്രീയ ആക്രമണം അല്ല എന്നാണ് പൊലീസ് പറയുന്നത്. രാത്രിയില്‍ വീടിന്റ മുന്നില്‍ വേസ്റ്റ് എറിഞ്ഞപ്പോള്‍ അതുവഴി പോയ ആരുടെയോ ദേഹത്ത് വീണു എന്നും അതിന് ശേഷമാണ് ആക്രമണം നടന്നത് എന്നുമാണ് വാമദേവന്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ ഇത് അത്ര വിശ്വസനീയമല്ലെന്ന് പൊലീസ് പറഞ്ഞു. വീണ്ടും മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്നും വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.
The post സിപിഎം വെഞ്ഞാറമൂട് ലോക്കല്‍ സെക്രട്ടറി വയ്യേറ്റ് വാമദേവന് വെട്ടേറ്റു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/4Cn1hf2
via IFTTT
0 അഭിപ്രായങ്ങള്‍