ബി.ബി.സി ഓഫിസിന്റെ സുരക്ഷ വർധിപ്പിച്ചു

ന്യൂ ഡൽഹിയിലെ കസ്തൂർബാ ഗാന്ധി റോഡിലെ ബിബിസി ഓഫീസിന് പുറത്ത് കഴിഞ്ഞ ദിവസം ഒരു സംഘം ഹിന്ദു സേന അംഗങ്ങൾ പ്രതിഷേധിച്ചതിനു പിന്നാലെ രാജ്യത്തെ ബി.ബി.സി ഓഫീസുകൾക്കുള്ള സുരക്ഷ വർധിപ്പിച്ചു. ഡൽഹിയിലെ കസ്തൂർബ ഗാന്ധി റോഡിലുള്ള ഓഫീസിൽ കൂടുതൽ കേന്ദ്ര സേന അംഗങ്ങളെ വിന്യസിച്ചു. കൂടുതൽ ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്‌സിലെ ജവാൻമാരെ ആണ് വിന്യസിച്ചത്. മുംബൈ ഒഫിസിലും സുരക്ഷ കൂട്ടി.

ആദായ നികുതി നികുതി ഉദ്യോഗസ്ഥർ ബിബിസിയിലെ ഫിനാൻസിലെയും മറ്റ് ചില വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. മാത്രമല്ല ബി.ബി.സി ഓഫീസിലെ റെയ്ഡിലെ വിവരങ്ങൾ ആദായ നികുതി ഉദ്യോഗസ്ഥർ സ്ംയുക്ത അവലോകനം ചെയ്യും. പരിശോധനയിൽ ശേഖരിച്ച വിവരങ്ങളാണ് അവലോകനം ചെയ്യുക. ഡൽഹിയിലെയും മുംബൈയിലെയും ഉദ്യോഗസ്ഥർ അവലോകനത്തിൽ പൻകെടുക്കും. ശെഷം അവ്യക്തതകളിൽ ബിബിസി യോട് വിശദികരണം തേടും.

അതേസമയം ആദായനികുതി സർവേയെ അപലപിച്ച കോൺഗ്രസ് രംഗത്തെത്തി. രാജ്യം ജി-20 ന് ആതിഥേയത്വം വഹിക്കുന്ന സമയത്ത് ഇത്തരം നടപടികൾ ഇന്ത്യയുടെ എന്ത് പ്രതിച്ഛായയെ ബാധിക്കുമെന്നും കോൺഗ്രസ്സ് മുന്നറിയിപ്പ് നൽകി.

The post ബി.ബി.സി ഓഫിസിന്റെ സുരക്ഷ വർധിപ്പിച്ചു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/qwcGzJY
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍