മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; പാലക്കാട് തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കരുതല്‍ തടങ്കലില്‍

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയില്‍ കരുതല്‍ തടങ്കല്‍.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്. രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നാണ് ചാലിശ്ശേരി പൊലീസ് ഷാനിബിനെ കൊണ്ടു പോയത്. സിആര്‍പിസി വകുപ്പ് 151 പ്രകാരമുള്ള കരുതല്‍ തടങ്കല്‍ ആണെന്നാണ് ചാലിശ്ശേരി പൊലീസിന്റെ വിശദീകരണം. കൂടുതല്‍ പേരെ കരുതല്‍ തടങ്കലിലാക്കണോ എന്ന കാര്യം അന്വേഷിച്ച്‌ വരികയാണെന്നും പൊലീസ് പറഞ്ഞു.

The post മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; പാലക്കാട് തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കരുതല്‍ തടങ്കലില്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/EUMqITy
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍