
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം.
പങ്കെടുത്തില്ലെങ്കില്‍ അടുത്ത മാസം പണിയുണ്ടാകില്ലെന്നും പഞ്ചായത്തംഗത്തിന്റെ ഭീഷണി.
മയ്യില്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം സുചിത്രയുടെ വാട്സ്പ്‌ആപ്പ് സന്ദേശത്തിലാണ് ഭീഷണി. തൊഴിലാളികള്‍ അടങ്ങിയ വാട്സ്‌ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം അയച്ചത്. ബുധനാഴ്ച കണ്ണൂര്‍ തളിപ്പറമ്ബില്‍ ജഥയില്‍ പങ്കെടുക്കാനുള്ള നിര്‍ദ്ദേശത്തിലായിരുന്നു ഭീഷണി.
തളിപ്പറമ്ബില്‍ രാവിലെ ജാഥ എത്തുമ്ബോള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ മുഴുവന്‍ അതില്‍ പങ്കെടുക്കണം. നമ്മുടെ വാര്‍ഡില്‍ പ്രത്യേക മസ്റ്റ് റോള്‍ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. പണിയുള്ള വാര്‍ഡുകളിലെല്ലാം കൃത്യമായി പണി ലീവാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞു പോകാതെ മുഴുവന്‍ ആളുകളും ആ ജാഥയില്‍ പങ്കെടുക്കണം.’
‘വരാന്‍ സാധിക്കാത്തവര്‍ എന്നെ വിളിക്കണം. അവരോട് അതിന്റെ ഉത്തരം ഞാന്‍ തന്നേക്കാം. പരിപാടിക്കൊന്നും പോകാത്ത ആള്‍ക്കാര്‍ ആണെങ്കില്‍ അടുത്ത പണിയുടെ കാര്യം അന്നേരം നമ്മള്‍ ചിന്തിക്കാം’- സന്ദേശത്തില്‍ പറയുന്നു.
The post ജനകീയ പ്രതിരോധ ജാഥയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം,ഇല്ലെങ്കില്‍ പണി പോകും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/xKGN6hd
via IFTTT
0 അഭിപ്രായങ്ങള്‍