ജനശതാബ്ദി ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ 25 മുതല്‍ 27 വരെ റദ്ദാക്കി

25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പുതുക്കാടിനും തൃശൂരിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ജനശതാബ്ദി ഉള്‍പ്പടെ നാലു ട്രെയിനുകള്‍ പൂര്‍ണമായും മൂന്നു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

തിരുവനന്തപുരം- കണ്ണൂര്‍ ശതാബ്ദി എക്സ്പ്രസ്, എറണാകുളം- ഷൊര്‍ണൂര്‍ മെമു, എറണാകുളം- ഗുരുവായൂര്‍ എക്സ്പ്രസ് എന്നിവ 26നും കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി 27നും പൂര്‍ണമായി റദ്ദാക്കി. 25നുള്ള ചെന്നൈ- തിരുവനന്തപുരം മെയില്‍ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.

26ലെ തിരുവനന്തപുരം- ചെന്നൈ മെയില്‍ രാത്രി 8.43നു തൃശൂരില്‍ നിന്ന് യാത്ര തൊടുങ്ങും. കണ്ണൂര്‍- എറണാകുളം എക്സ്പ്രസ് 26നു തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. 26ലെ കന്യാകുമാരി – ബെംഗളൂരു എക്സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി മാത്രമേ കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുകയൊള്ളൂ.

The post ജനശതാബ്ദി ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ 25 മുതല്‍ 27 വരെ റദ്ദാക്കി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/K0omt59
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍