
പാലക്കാട് : ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്ബന്‍ പിടി സെവനെ (ടസ്കര്‍ ഏഴാമനെ) മയക്കുവെടിവെച്ചു.
ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൌത്യ സംഘമാണ് ധോണിയിലെ കോര്‍മ എന്ന സ്ഥലത്ത് വെച്ച് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. 30 മിനിറ്റ് സമയം വേണം ആനക്ക് മയക്കമുണ്ടാകാന്‍. മയക്കം തുടരാന്‍ ബൂസ്റ്റര്‍ ഡോസും നല്‍കും. ഇനിയുള്ള 45 മിനുട്ട് നിര്‍ണായകമാണെന്ന് വനംവകുപ്പ് അറിയിച്ചു. ആനയെ കൊണ്ടുവരാനുള്ള ലോറി ധോണിയിലെ ക്യാമ്ബില്‍ നിന്നും തിരിച്ചു.
The post പാലക്കാടിനെ വിറപ്പിച്ച കൊമ്ബന്‍ പിടി സെവനെ മയക്കുവെടിവെച്ചു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/JPXHoxe
via IFTTT
0 അഭിപ്രായങ്ങള്‍