അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍;മകളെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട്: കാസര്‍കോട് അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, മകളെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്റെ പാടുകള്‍ കണ്ടെത്തി. കഴുത്ത് ഞെരിഞ്ഞാണ് പെണ്‍കുട്ടി മരിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ശ്രീനന്ദയുടെ വായില്‍നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. ഞായറാഴ്ചയാണ് പതിമൂന്നുകാരിയായ ശ്രീനന്ദയേയും അമ്മ നാരായണിയേയും കുണ്ടംകുഴിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണിയെ വീടിന്റെ ജനല്‍ക്കമ്ബിയില്‍ തൂങ്ങി മരിച്ച നിലയിലും മകളെ കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

ടൂറിസ്റ്റ് ബസിലെ ജോലിക്കാരനായ ഭര്‍ത്താവ് ചന്ദ്രന്‍ ഊട്ടിയിലേക്ക് ജോലിക്കായി പോയ സമയത്തായിരുന്നു സംഭവം. നാരായണി മാനാസികാസ്വാസ്ഥ്യം നേരിട്ടിരുന്ന വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ട്. മരണ കാരണം വ്യക്തമല്ല. ചന്ദ്രന്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ല. തുടര്‍ന്ന് സുഹൃത്തിനോട് പറഞ്ഞതനുസരിച്ച്‌, അയാള്‍ വീട്ടില്‍ ചെന്നു നോക്കുമ്ബോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

The post അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍;മകളെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/7pcuDTP
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍