
കൊല്ലം : ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. പേരേടം സ്വദേശി മണി ആണ് പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ചെ തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട് ഫാമിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ്, കന്നുകാലികളെ പ്രതി ക്രൂരതയ്ക്ക് ഇരയാക്കിയത് മനസ്സിലായത്. ജീവനക്കാരെ കണ്ടതോടെ പ്രതി മതില്‍ ചാടി കടന്നുകളഞ്ഞു.
തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
The post ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി;പ്രതി പിടിയില്‍ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/Q7XNSBU
via IFTTT
0 അഭിപ്രായങ്ങള്‍