
കോഴിക്കോട്: രാത്രികാലങ്ങളില്‍ നഗരത്തിലൂടെ കറങ്ങി നടന്ന് വീടുകളിലും ,വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിലും നിര്‍ത്തിയിടുന്ന മോട്ടോര്‍ വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോവുന്ന മോഷ്ടാവും കുട്ടി കള്ളനും അറസ്റ്റില്‍.
കരുവിശ്ശേരിമുണ്ടിയാടിതാഴം ജോഷിത്ത് പിയെയും(30) പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെയുമാണ് നടക്കാവ് പൊലീസ് ഇന്‍സ്പെക്ടര്‍ പി. കെ.ജിജീഷിന്‍്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജനുവരി ആറാം തീയതി പുലര്‍ച്ചെ ജിഷിത്ത് ലാല്‍, കിഴക്കെ പറമ്ബത്ത് ഹൗസ്, കാരപറമ്ബ് എന്നയാളുടെ വീടിന്‍്റെ മുറ്റത്ത് നിറുത്തിയിട്ടിരുന്ന ചുവന്ന കളര്‍ ജുപീറ്റര്‍ സ്കൂട്ടര്‍ ഇവര്‍ മോഷ്ടിച്ചിരുന്നു. നിരവധി സി സി ടി വി കള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും, സൈബര്‍ സെല്ലിന്‍്റെയും സഹായത്തോടെയുമാണ് പ്രതികളെ നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ.ജിജീഷിന്‍്റെ നേതൃത്വത്തില്‍ പിടികൂടിയത്. കളവ് ചെയ്യപ്പെട്ട സ്കൂട്ടര്‍ പ്രതികളില്‍ നിന്നും കണ്ടെത്തി. ഇവര്‍ മുന്‍പും നിരവധി മോഷണ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസിന് അന്വേഷണത്തില്‍ മനസ്സിലായി. പ്രതികളെ പറ്റി കൂടുതല്‍ അന്വേഷിച്ച് വരികയാണ്.
അറസ്റ്റ് ചെയ്ത ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 4 കോടതിയില്‍ ഹാജരാക്കിയ ജോഷിത്തിനെ 14 ദിവസത്തേക്ക് റിമാന്‍്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ ആളെ ജ്യുവനൈല്‍ കോടതിയില്‍ ഹാജരാക്കിയതാണ്. നടക്കാവ് പൊലീസ് സബ് ഇന്‍സ്പെക്ടറായ കൈലാസ് നാഥ് എസ്.ബി., അസിസ്റ്റന്‍്റ് സബ് ഇന്‍സ്പെക്ടറായ ശശികുമാര്‍,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം.വി.ശ്രീകാന്ത്, സജീവന്‍ എം.കെ. ഹരീഷ് കുമാര്‍.സി., ലെനീഷ് പി.എം. ജിത്തു.ബബിത്ത് കുറുമണ്ണില്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
The post രാത്രി കാലങ്ങളില്‍ നഗരത്തിലൂടെ കറങ്ങി നടന്ന് മോട്ടോര്‍ വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോവുന്ന മോഷ്ടാവും കുട്ടി കള്ളനും അറസ്റ്റില്‍ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/y6iKpdg
via IFTTT
0 അഭിപ്രായങ്ങള്‍