
തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സാമൂഹിക സുരക്ഷയില്‍ രാജ്യത്ത് തന്നെ മികച്ച നേട്ടം സംസ്ഥാനം കൈവരിച്ചു.
വ്യവസായ വളര്‍ച്ചയില്‍ രാജ്യപുരോഗതിയില്‍ നിന്ന് കേരളം പ്രചോദനം ഉള്‍ക്കൊണ്ടെന്നും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം നല്‍കിയ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
കേരള സ്റ്റാര്‍ട്ട് മിഷന്‍ മികച്ച നേട്ടം ഉണ്ടാക്കി. ആരോഗ്യമേഖലയില്‍ കേരളം വലിയ നേട്ടമാണ് കരസ്ഥമാക്കിയത്.ആര്‍ദ്രം മിഷന്‍ കേരളത്തിന്റെ ആരോഗ്യമേഖലയെ പുനഃക്രമീകരിച്ചു.കര്‍ഷകര്‍ക്ക്് മികച്ച വരുമാനവും തൊഴില്‍ സാധ്യതയും ഉറപ്പാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രമുഖ പദ്ധതിയായ ലൈഫിനെയും ഗവര്‍ണര്‍ പുകഴ്ത്തി. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന സ്വപ്‌നത്തിന് പദ്ധതി കരുത്ത് പകര്‍ന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.
The post പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍; നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/RzHCers
via IFTTT
0 അഭിപ്രായങ്ങള്‍