പുതുവർഷാഘോഷം; ഇന്ത്യക്കാർ കഴിച്ചത് 3.50 ലക്ഷം ബിരിയാണി

പുതുവർഷം ആഘോഷിക്കാൻ ഡിസംബർ 31 ന് ഇന്ത്യയിലാകെ ആളുകൾ സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്തത് 3.50 ലക്ഷം ബിരിയാണി. ബിരിയാണിക്ക് പിന്നാലെ പിസക്കാണ് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത്. ഏകദേശം 61,000 പിസയാണ് സ്വിഗ്ഗിയിലൂടെ വിതരണം ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെ മുതൽ രാത്രി 10.25 വരെയുള്ള ഓർഡറുകളുടെ എണ്ണമാണ് സ്വിഗ്ഗി പുറത്തുവന്നത്. ബിരിയാണിയിൽ തന്നെ ഹൈദരാബാദി ബിരിയാണിക്കായിരുന്നു ഏറ്റവും കൂടുതൽ ആവശ്യക്കാർ. 75.4 ശതമാനം ആളുകളാണ് ഹൈദരാബാദി ബിരിയാണി ഓർഡർ ചെയ്തത്.

വൈകുന്നേരം 7.20നകം 1.65 ലക്ഷം ബിരിയാണി സ്വഗ്ഗി വഴി ഉപയോക്താക്കളിൽ എത്തി. ആവശ്യപ്പെടുന്നവരുടെ എണ്ണം വർധിക്കുമെന്ന് കണ്ടറിഞ്ഞ് ഹൈദരാബാദിലെ ബവാർചി റസ്റ്റാറന്റിൽ പുതുവർഷത്തോടനുബന്ധിച്ച് 15 ടൺ ബിരിയാണി ആണ് തയാറാക്കിയത്. ഓരോ മിനിറ്റിലും രണ്ട് ബിരിയാണി എന്ന കണക്കിലാണ് റസ്റ്റാറന്റിൽ നിന്ന് ബിരിയാണി പുറത്തേക്ക് പോയത്.

The post പുതുവർഷാഘോഷം; ഇന്ത്യക്കാർ കഴിച്ചത് 3.50 ലക്ഷം ബിരിയാണി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/6BsVI8N
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍