
പത്തനംതിട്ട : പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച പോലീസ്കാരനെ സസ്‌പെന്‍ഡ് ചെയ്തു.
പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതീരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയില്‍ പത്തനംതിട്ട വനിത പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സജീഫ് ഖാന്‍ സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ നിലവില്‍ ഒളിവിലാണ്. നേരത്തേ സമാനമായ ശ്രമം നടത്തിയപ്പോള്‍ ഇവര്‍ എതിര്‍ത്തിരുന്നു. വീണ്ടും സമാനമായ ശ്രമം നടത്തിയതോടെ സ്ത്രീ ആറന്മുള എസ്‌എച്ച്‌ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
The post ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമം;പോലീസ്കാരനെ സസ്‌പെന്‍ഡ് ചെയ്തു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/b2vEKwl
via IFTTT
0 അഭിപ്രായങ്ങള്‍