ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ വിഴിഞ്ഞത്ത് സമരം തുടരും;ലത്തീന്‍ സഭ

തിരുവനന്തപുരം: ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ വിഴിഞ്ഞത്ത് സമരം തുടരുമെന്ന് ലത്തീന്‍ സഭ.

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്ന് സ‍ര്‍ക്കുലര്‍ വായിച്ചു. സമരത്തിന്റെ പേരില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും പ്രകോപനപരമായ സാഹചര്യങ്ങളാണ് വിഴിഞ്ഞത്ത് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നും സര്‍ക്കുലറില്‍ പറയുന്നു.

മത്സ്യത്തൊഴിലാളികളുടെ സമരത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിസംഗ മനോഭാവം പ്രതിഷേധാര്‍ഹമാണെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. അതിജീവന സമരത്തിന് നേതൃത്വം നല്‍കുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുകയാണെന്നും സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. തുറമുഖം സ്ഥിരമായി നിര്‍ത്തിവയ്ക്കണമെന്നല്ല മറിച്ച്‌ നിര്‍മാണം നിര്‍ത്തിവച്ചുള്ള പഠനമാണ് ആവശ്യമെന്നും സര്‍ക്കുലറില്‍ പറയുന്നു.

പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ നിരായുധരായ സ്ത്രീകളെ പൊലീസുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സര്‍ക്കുലറില്‍ ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു.

The post ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ വിഴിഞ്ഞത്ത് സമരം തുടരും;ലത്തീന്‍ സഭ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/ygvexGW
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍