ഡീസല്‍ തീ‌ര്‍ന്നതിനെത്തുടര്‍ന്ന് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍

തൃശ്ശൂര്‍: ഡീസല്‍ തീ‌ര്‍ന്നതിനെത്തുടര്‍ന്ന് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍. ചെന്നെെ – എറണാകുളം എസി സ്ലീപ്പര്‍ ബസിലാണ് ഇന്ധനം തീര്‍ന്നത്.

രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം. പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപത്തുവച്ചാണ് ബസ് ഓഫായത്.

യാത്രക്കാര്‍ എല്ലാം കിട്ടിയ വണ്ടികളില്‍ യാത്ര തുടര്‍ന്നു. ബസ് ജീവനക്കാര്‍ സമീപത്തെ പമ്ബില്‍ നിന്ന് ഡീസല്‍ കൊണ്ടുവന്ന് ഒഴിച്ചെങ്കിലും ബസ് സ്റ്റാര്‍ട്ടായില്ല. ഡീസല്‍ ടാങ്ക് മുഴുവന്‍ വറ്റിപ്പോയതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. വടക്കഞ്ചേരി ഡിപ്പോയില്‍ നിന്നും ജീവനക്കാരെത്തി ബസ് മാറ്റാനുള്ള ശ്രമം നടത്തുന്നുണ്ട്.

The post ഡീസല്‍ തീ‌ര്‍ന്നതിനെത്തുടര്‍ന്ന് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/j9J6eXO
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍