ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചെന്ന പരാതിയില്‍ തോമസ് കെ തോമസ് എംഎല്‍എക്കും ഭാര്യയ്ക്കും എതിരെ കേസ്

ആലപ്പുഴ: ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചെന്ന പരാതിയില്‍ തോമസ് കെ തോമസ് എംഎല്‍എക്കും ഭാര്യ ഷേര്‍ളി തോമസിനും എതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ്.

നാഷനലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആര്‍ ബി ജിഷയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം 9ന് ഹരിപ്പാട്ട് നടന്ന എന്‍സിപി ഫണ്ട് സമാഹരണ യോഗത്തിനിടെയായിരുന്നു സംഭവം. ഹരിപ്പാട് പൊലീസാണ് കേസെടുത്തത്. തോമസ് കെ തോമസ് എംഎല്‍എ ഒന്നാം പ്രതിയും ഭാര്യ രണ്ടാം പ്രതിയുമാണ്.

The post ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചെന്ന പരാതിയില്‍ തോമസ് കെ തോമസ് എംഎല്‍എക്കും ഭാര്യയ്ക്കും എതിരെ കേസ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/51VN7mk
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍