ചൈനയിലെ കൊവിഡ് സാഹചര്യം അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

ദില്ലി: ചൈനയിലെ കൊവിഡ് സാഹചര്യം അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. പ്രതിദിന രോഗബാധ പത്ത് ലക്ഷമെന്ന് വിലയിരുത്തല്‍.

മരണ നിരക്ക് അയ്യായിരമെന്നും വിദഗ്ധര്‍ പറയുന്നു. ജനുവരിയിലും മാര്‍ച്ചിലും പുതിയ കൊവിഡ് തരംഗങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഇതുവരെയുണ്ടായതില്‍ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്കാണ് ചൈനയിലെ കൊവിഡ് സാഹചര്യം പോകുന്നതെന്നാണ് വിലയിരുത്തല്‍.
141 കോടി ജനസംഖ്യയുള്ള ചൈനയില്‍ ഇതുവരെ ഉണ്ടായതിലെ ഏറ്റവും വലിയ കൊവിഡ് തരംഗമാണ് വരാന്‍ പോകുന്നതെന്നാണ് മുന്നറിയിപ്പ്. നിലവില്‍ ചൈനയില്‍ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം പത്ത് ലക്ഷമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. മരണ നിരക്ക് 5000 ത്തില്‍ എത്തിയിട്ടുണ്ടെന്നും ലണ്ടന്‍ ആസ്ഥാനമായ ആരോഗ്യ വിശകലന സ്ഥാപനം എയര്‍ഫിനിറ്റി ലിമിറ്റഡ് പറയുന്നു.

തുടക്കം മുതല്‍ കൊവിഡിന്‍റെ എല്ലാ വശങ്ങളും നിരീക്ഷിക്കുകയും വിശകലനം ചെയ്യുന്ന സ്ഥാപനമാണ് എയര്‍ഫിനിറ്റി ലിമിറ്റഡ്. ജനുവരിയിലും മാര്‍ച്ചിലും പുതിയ രണ്ട് കൊവിഡ് തരംഗങ്ങള്‍ക്കൂടി ചൈനയിലുണ്ടാകുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരി പകുതിയോടെ പ്രതിദിന കേസുകള്‍ 37 ലക്ഷമായി ഉയരും. മാര്‍ച്ചില്‍ ഇത് 42 ലക്ഷത്തിലേക്ക് എത്തും. കൊവിഡ് സീറോയില്‍ നിന്നുള്ള പെട്ടന്നുള്ള പിന്മാറ്റം വന്‍ തിരിച്ചടിയാണ് ചൈനയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

The post ചൈനയിലെ കൊവിഡ് സാഹചര്യം അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/dNX4ATB
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍