ഗർഭസ്ഥ ശിശു മരിച്ചതിൽ പ്രതിഷേധം: ബന്ധുക്കൾ ആശുപത്രി അടിച്ചു തകർത്തു

ഗർഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ആശുപത്രി അടിച്ചു തകർത്തു. മൂവാറ്റുപുഴയിൽ ഉള്ള സ്വകാര്യ ആശുപത്രിയായ സബൈൻ ഹോസ്പിറ്റൽ ആണ് ബന്ധുക്കൾ അടിച്ചു തകർത്തത്. ബന്ധുക്കളുടെ ആക്രമണത്തിൽ ഡോക്ടര്‍ അടക്കം മൂന്നു പേർക്ക് പരിക്കേറ്റു.

ഇന്നലെയാണ് മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. അഡ്മിറ്റ് ചെയ്ത ഉടനെ സ്കാനിങ്ങിന് വിധേയമാക്കിയെന്നും ഗർഭസ്ഥ ശിശു മരിച്ചതായി സ്കാനിംഗിൽ കണ്ടെത്തിയതോടെ ഈ വിവരം ബന്ധുക്കളെ അറിയിച്ചുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

എന്നാൽ സമയത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഘർഷത്തിന്റെ സാഹചര്യത്തിൽ 15 പേര്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.

The post ഗർഭസ്ഥ ശിശു മരിച്ചതിൽ പ്രതിഷേധം: ബന്ധുക്കൾ ആശുപത്രി അടിച്ചു തകർത്തു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/LMZDF7W
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍