ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ സ്പീക്കറും പങ്കെടുക്കില്ല

തിരുവനന്തപുരം : ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ സ്പീക്കറും പങ്കെടുക്കില്ല. കൊല്ലത്ത് പൊതുപരിപാടി ഉള്ളത് കൊണ്ടെന്നാണ് സ്പീക്കറുടെ ഓഫിസിന്‍റെ വിശദീകരണം.

സ‍ര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് സ്പീക്കറുടേയും പിന്മാറ്റം. ഇന്ന് വൈകിട്ടാണ് ഗവ‍ര്‍ണറുടെ ക്രിസ്മസ് വിരുന്ന്

മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.പ്രതിപക്ഷനേതാവും വിരുന്നില്‍ പങ്കെടുക്കില്ല.ഡല്‍ഹിയില്‍ ആയതിനാലാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.കഴിഞ്ഞ തവണ മതമേലധ്യക്ഷന്‍മാര്‍ പങ്കെടുത്ത പരിപാടിയിലേക്കാണ് ഇത്തവണ മന്ത്രിസഭയേയും പ്രതിപക്ഷത്തേയും ഗവര്‍ണര്‍ ക്ഷണിച്ചത്.സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.മത മേലധ്യക്ഷന്മാരും പൗര പ്രമുഖരും വിരുന്നിന് എത്തും

The post ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ സ്പീക്കറും പങ്കെടുക്കില്ല appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/oK9MrdI
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍