മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ് 141 അടിയായി;രണ്ടാമത്തെ ജാഗ്രത നിര്‍ദേശം നല്‍കി തമിഴ്നാട്

ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ് 141 അടിയായി. ഇതോടെ തമിഴ്നാട് രണ്ടാമത്തെ ജാഗ്രത നിര്‍ദേശം നല്‍കി.

ഡിസംബര്‍ മൂന്നിനാണ് ജലനിരപ്പ് 140 അടി ആയത്. മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം

നിലവില്‍ സെക്കന്‍റില്‍ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറില്‍ സംഭരിക്കാം. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൂടുതല്‍ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്

The post മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ് 141 അടിയായി;രണ്ടാമത്തെ ജാഗ്രത നിര്‍ദേശം നല്‍കി തമിഴ്നാട് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/fD1zPhT
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍