പോപ്പുലര്‍ ഫ്രണ്ട് നേതാവിന് സിം കാര്‍ഡ് എത്തിച്ച അച്ഛനും ഭാര്യക്കും മകനുമെതിരെ കേസ്

തൃശ്ശൂര്‍: ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന് സിം കാര്‍ഡ് എത്തിച്ച അച്ഛനും ഭാര്യക്കും മകനുമെതിരെ കേസ്.

ഖുര്‍ആനില്‍ ഒളിപ്പിച്ചാണ് സിം കടത്താന്‍ ശ്രമിച്ചത്.

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലായിരുന്നു സംഭവം. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച്‌ ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി എസ് സൈനുദ്ദീനാണ് സിം നല്‍കാന്‍ ശ്രമിച്ചത്. ഭാര്യ നദീറ, മകന്‍ മുഹമ്മദ് യാസീന്‍, അച്ഛന്‍ മുഹമ്മദ് നാസര്‍ എന്നിവരാണ് സിം കടത്താന്‍ ശ്രമിച്ചത്. സൈനുദ്ദീന് നല്‍കാന്‍ കൈമാറിയ ഖുറാനിലായിരുന്നു സിം കാര്‍ഡ് ഒളിപ്പിച്ചിരുന്നത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ വിയ്യൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.

സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 31നാണ് സിം കൈമാറ്റം നടന്നത്. അടുത്ത ദിവസം തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. സിം കാര്‍ഡ് ആരുടെ പേരിലാണ് എടുത്തത് എന്ന കാര്യമടക്കം പരിശോധിച്ച്‌ വരുകയാണ്.

The post പോപ്പുലര്‍ ഫ്രണ്ട് നേതാവിന് സിം കാര്‍ഡ് എത്തിച്ച അച്ഛനും ഭാര്യക്കും മകനുമെതിരെ കേസ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/70e3Mca
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍