ശശി തരൂരിന് ഒരു വിലക്കുമില്ല;ശശി തരൂരിന് അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകളോട് പ്രതികരിച്ച്‌ കെ മുരളീധരന്‍ എംപി

കോഴിക്കോട്: ശശി തരൂരിന്‍റെ മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകളോട് പ്രതികരിച്ച്‌ കെ മുരളീധരന്‍ എംപി.

ശശി തരൂരിന് ഒരു വിലക്കുമില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളിലും എല്ലാ കോണ്‍ഗ്രസുക്കാര്‍ക്കും പങ്കെടുക്കാം. അതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടി ഉണ്ടാവില്ലെന്നും കെ മുരളീധരന്‍ അറിയിച്ചു.

ശശി തരൂര്‍ കോണ്‍ഗ്രസിന്‍റെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന്റെ സേവനം പാര്‍ട്ടി വിനിയോഗിക്കും എന്നാണ് കരുതുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പേരില്‍ വിവാദം ഉണ്ടാക്കേണ്ടതില്ലായിരുന്നുവെന്നും കോണ്‍ഗ്രസ് പരിപാടികളില്‍ തരൂര്‍ പങ്കെടുക്കുന്നതാണ് നല്ലതെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. മൂന്ന് മാസം മുമ്ബ് വരെ അദ്ദേഹം പരിപാടികളില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ശിശി തരൂര്‍. എ ഐ സി സി തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിനെതിരെ നിലപാട് എടുത്തിട്ടുണ്ട്. എന്നാല്‍, തരൂര്‍ ഇപ്പോള്‍ നേതാക്കളെ കാണുന്നതില്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ച കെ മുരളീധരന്‍, അതിന് വേറെ ഒരു കണ്ണ് കൊണ്ട് കാണേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ശശി തരൂര്‍ പറയുന്നത് കോണ്‍ഗ്രസ്‌ നയം തന്നെയാണെന്നും തരൂരിന് ഒരു വിലക്കുമില്ലെന്ന് കെ മുരളീധരന്‍ പറഞ്ര്‍ു. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളിലും എല്ലാ കോണ്‍ഗ്രസ്‌ കാര്‍ക്കും പങ്കെടുക്കാം. അതിന്റെ പേരില്‍ ആര്‍ക്കും നടപടി ഉണ്ടാവില്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ പല സ്ഥാപനങ്ങളില്‍ ഭരിക്കുന്നത് സിപിഎം നേരിട്ടാണെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. കെ റെയില്‍ തുടരുമോ ഇല്ലയോ എന്നാ കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും പാര്‍ട്ടി സെക്രട്ടറി ആണ് എല്ലാത്തിനും മറുപടി നല്‍കുന്നതെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.

The post ശശി തരൂരിന് ഒരു വിലക്കുമില്ല;ശശി തരൂരിന് അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകളോട് പ്രതികരിച്ച്‌ കെ മുരളീധരന്‍ എംപി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/uZF4T1M
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍