
തിരുവനന്തപുരം: ബാലരാമപുരത്ത് ട്രെയിലറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. ബസിലെ ഡ്രൈവര്‍ക്കും നിരവധി യാതക്കാര്‍ക്കും പരിക്കേറ്റു.
പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ചിറകും യന്ത്ര ഭാഗങ്ങളുമായി പോയ ട്രെയിലറാണ് കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിച്ചത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്.
ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
The post തിരുവനന്തപുരത്തു ട്രെയിലറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അപകടം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/oh1FTZu
via IFTTT
0 അഭിപ്രായങ്ങള്‍