പി ജയരാജന് പുതിയ കാര്‍ വാങ്ങാന്‍ 35 ലക്ഷം അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം; സിപിഎം സംസ്ഥാന സമിതിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാര്‍ വാങ്ങാന്‍ 35 ലക്ഷം അനുവദിച്ച്‌ സര്‍ക്കാര്‍.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാര്‍ വാങ്ങുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നതിന് 35 ലക്ഷം രൂപ പാസാക്കി.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ടര്‍ ബോര്‍ഡാണ് വൈസ് ചെയര്‍മാന് വേണ്ടി 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കി. ജയരാജന്റെ ശാരീരിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്നാണ് ഉത്തരവില്‍ പറയുന്നത്. സംസ്ഥാനത്തിന്റെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയുടെ ഭാഗമായി ചെലവുകള്‍ വെട്ടിച്ചുരുക്കുന്നതിനിടെയാണ് നടപടി.

The post പി ജയരാജന് പുതിയ കാര്‍ വാങ്ങാന്‍ 35 ലക്ഷം അനുവദിച്ച്‌ സര്‍ക്കാര്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/dQK8GM4
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍