കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനേയും കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു പോയത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ പൊലീസ്

കൊല്ലം : കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനേയും കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു പോയത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ പൊലീസ്.

മര്‍ദനവുമായി ബന്ധപ്പെട്ട് നടക്കുന്ന വകുപ്പ് തല അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി ഇക്കാര്യം പരിശോധിക്കാനാണ് നീക്കം.

പൊലീസിന്റെ കസ്റ്റഡിയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിനോ, വിവരാവകാശ നിയമ പ്രകാരമോ മാത്രമേ ലഭിക്കു എന്നിരിക്കെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ വീഡിയോ പുറത്തു വിട്ടത് അന്വേഷിക്കും. ഒപ്പം സസ്പെന്റ് ചെയ്യപ്പെട്ട എസ്.ഐ അനീഷ് വാട്സാആപ്പ് വഴി കേസുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ശബ്ദ സന്ദേശം പ്രചരിപ്പിച്ചതും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

The post കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനേയും കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു പോയത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ പൊലീസ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/O1p9lXn
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍