
ചികിത്സാപ്പിഴവുമൂലം പാലക്കാട് തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിക്കാനിടയായ സംഭവത്തിൽ പോലീസ് 3 ഡോക്റ്ററന്മാരെ അറസ്റ്റ് ചെയ്തു. ഡോക്ടര്‍മാരായ അജിത്ത്, നിള, പ്രിയദര്‍ശിനി എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ ജൂലൈ മാസത്തിൽ പാലക്കാട് ജില്ലയിലെ തങ്കം ആശുപത്രിയിൽ ഉണ്ടായ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട് കേസിലാണ് പോലിസ് നടപടി. തത്തമംഗലം സ്വദേശിനിയായ ഐശ്വര്യയും ഇവരുടെ നവജാത ശിശുവും മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് നടപടി.
യുവതിക്ക് പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നത്. പക്ഷെ പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് വെ്നറിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങളൊന്നും നൽകിയില്ലെന്ന് ഭര്‍ത്താവ് ആരോപിച്ചിരുന്നു. അനുമതി പത്രങ്ങളിൽ ചികിത്സയുടെ പേര് പറഞ്ഞു നിർബന്ധപൂർവ്വം ഒപ്പു വാങ്ങി. ഗർഭപാത്രം നീക്കിയത് പോലും അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചത്.
The post അമ്മയും കുഞ്ഞും മരിച്ച സംഭവം: പാലക്കാട്ട് മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്തു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/gw4NVHG
via IFTTT
0 അഭിപ്രായങ്ങള്‍