
തിരുവനന്തപുരം : മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെക്കുറിച്ച് നിര്‍ണായക സൂചന കിട്ടിയതായി പൊലീസ്.
സംശയമുള്ള ഒരാളെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. സംഭവം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാത്തത് പൊലീസിന് വലിയ നാണക്കേടായി നില്‍ക്കവേയാണ് നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്. യുവതിയെ ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെട്ട വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് കിട്ടിയത്
ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ കാറില്‍ വന്നിറിങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീയുടെ മൊഴി. നല്ല പൊക്കവും ശരീരക്ഷമയുമുള്ള ആളാണ് ആക്രമിയെന്നും യുവതി പറയുന്നു. മൊഴിയും സിസിടിവി ദൃശ്യങ്ങളും അനുസരിച്ചാണ് അന്വേഷണം. സംശയമുള്ളവരെ കഴിഞ്ഞ ദിവസങ്ങളില്‍ മ്യൂസിയം സ്റ്റേഷനില്‍ കൊണ്ടുവന്ന പരാതിക്കാരിയുടെ സാന്നിധ്യത്തില്‍ തിരിച്ചറിയില്‍ പരേഡ് നടത്തി. പക്ഷെ ആക്രമി ഇക്കൂട്ടത്തില്ലെന്ന് പറഞ്ഞതോടെ ഇവരെ വിട്ടയച്ചു.
The post മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ സംശയമുള്ള ഒരാളെ ചോദ്യം ചെയ്യുന്നു; തെളിവായത് പ്രതി രക്ഷപെട്ട വാഹനം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/5dujBGg
via IFTTT
0 അഭിപ്രായങ്ങള്‍