
ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെതിരായ ഇ.ഡി കേസിലെ ജാമ്യാപേക്ഷ ലഖ്‌നൌ ജില്ലാകോടതി ഇന്ന് വീണ്ടും പരിഗണിക്കും.
എ എസ് ജി രാജു കേസില്‍ ഹാജരാകണമെന്ന ഇ.ഡിയുടെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് കഴിഞ്ഞ തവണ മാറ്റിയത്. യു.എ.പി.എ കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ച കാപ്പന് ഇ.ഡി കേസില്‍ കൂടി ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാനാവില്ല. നിലവില്‍ ഉത്തര്‍പ്രദേശിലെ മഥുര സെന്‍ട്രല്‍ ജയിലിലാണ് സിദ്ധിഖ് കാപ്പന്‍ ഉള്ളത്.
സെപ്തംബര്‍ 9നാണ് കാപ്പന് സുപ്രിം കോടതി ജാമ്യം നല്‍കിയത്. കാപ്പന്‍ കൂടി സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ മുഹമ്മദ് ആലത്തിനെയും യുഎപിഎ, ഇ.ഡി കേസുകളില്‍ അറസ്റ്റ് ചെയ്തിരുന്നു. ആലത്തിനു യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്.
ഹാഥ്റസില്‍ ദലിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ധിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
The post സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്‌നൌ ജില്ലാകോടതി ഇന്ന് വീണ്ടും പരിഗണിക്കും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/yfpbOwh
via IFTTT
0 അഭിപ്രായങ്ങള്‍