
കോഴിക്കോട്: യുവ നടിമാര്‍ക്ക് നേരേ അതിക്രമം. സിനിമാ പ്രമോഷനായി കോഴിക്കോട് സ്വകാര്യ മാളില്‍ എത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്.
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന് നടി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നൊരാള്‍ കയറിപ്പിടിച്ചു. താന്‍ മരവിച്ച് നിന്നുപോയെന്നും നടി പറയുന്നു.കൂടെയുണ്ടായിരുന്ന മറ്റൊരു നടിക്കും ഇതേ അനുഭവുമുണ്ടായെന്നും അവര്‍ പ്രതികരിച്ചെന്നും നടി വെളിപ്പെടുത്തി. നടിമാരിലൊരാള്‍ അതിക്രമം നടത്തിയ ആള്‍ക്ക് നേരെ കൈ വീശുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഇന്ന് തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഹൈലൈറ്റ് മാളിലെത്തിയപ്പാഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് നടി പറയുന്നു.
”ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന സ്ഥലമാണ് കോഴിക്കോട്, പക്ഷെ പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയില്‍ ആള്‍കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പ് തോന്നുന്നു. ഇത്ര ഫെസ്‌ട്രേറ്റഡ് ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍? പ്രെമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവര്‍ത്തകക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷെ എനിക്ക് അതിന് ഒട്ടും പറ്റാത്ത സാഹചര്യം ആയി പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി. ആ മരവിപ്പില്‍ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ്, തീര്‍ന്നോ നിന്റെയൊക്കെ അസുഖം?”- നടി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.
The post സിനിമാ പ്രമോഷനായി കോഴിക്കോട് സ്വകാര്യ മാളില്‍ എത്തിയ യുവനടിമാർക്ക് നേരെ അതിക്രമം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/VkYbCMe
via IFTTT
0 അഭിപ്രായങ്ങള്‍