ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും തീവ്രതയുള്ള ചുഴലിക്കാറ്റ് ‘ഹിന്നനോര്‍’ കിഴക്കന്‍ ചൈനാ കടലില്‍ ശക്തി പ്രാപിക്കുന്നു

ബീജിംഗ്: ലോകം ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും തീവ്രതയുള്ള ചുഴലിക്കാറ്റ് ‘ഹിന്നനോര്‍’ കിഴക്കന്‍ ചൈനാ കടലില്‍ ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്.

മണിക്കൂറില്‍ 257 കിലോമീറ്ററാണ് വേഗം. ശക്തിയേറുമ്ബോള്‍ 314 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുമെന്നാണ് കാലവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നത്. ഹിന്നനോര്‍ ജപ്പാന്‍, ചൈന, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളെ സാരമായി ബാധിക്കുമെന്നും അമേരിക്കന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാന്‍ കാലാവസ്ഥാ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബുധന്‍ രാവിലെ പത്തിന് ജപ്പാന്‍ ഒകിനോവയില്‍നിന്ന് 230 കിലോമീറ്റര്‍ ദൂരത്തായിരുന്നു ചുഴലിക്കാറ്റിന്റെ സ്ഥാനം. തെക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ 15 മീറ്ററിലേറെ ഉയരമുള്ള തിരമാലകളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

The post ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും തീവ്രതയുള്ള ചുഴലിക്കാറ്റ് ‘ഹിന്നനോര്‍’ കിഴക്കന്‍ ചൈനാ കടലില്‍ ശക്തി പ്രാപിക്കുന്നു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/sL14R3C
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍