
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കും.
ഇന്ന് രാവിലെ മുതൽ മിക്ക ജില്ലകളിലും മഴ പെയ്യുന്നുണ്ട്. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. 30 സെന്‍റി മീറ്റർ വീതമാണ് ഉയർത്തിയത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
from ഇ വാർത്ത | evartha https://ift.tt/E2tpHu8
via IFTTT
0 അഭിപ്രായങ്ങള്‍