
സ്വതന്ത്ര ഇന്ത്യയുടെ വജ്രജൂബിലി വാര്‍ഷികം ദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി. ഇന്നു രാവിലെ 7.30 നാണു ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തിയത്. പ്രധാനമന്ത്രി ഇപ്പോൾ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഒൻപതാമത് സ്വാതന്ത്ര്യദിന പ്രസംഗമാണിത്.
ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.2020ല്‍ കോവിഡ് വ്യാപിച്ചപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി. ചടങ്ങില്‍ വിവിധ മേഖലകളില്‍നിന്ന് 7000 പേര് ക്ഷണിതാക്കളായുണ്ടാകും.
from ഇ വാർത്ത | evartha https://ift.tt/LdzopwB
via IFTTT
0 അഭിപ്രായങ്ങള്‍