ഗാന്ധിജിയെ കൊന്നത് ആർഎസ്എസുകാർ ആണെങ്കിലും തുലയട്ടെയെന്ന് നെഹ്റുവും ആഗ്രഹിച്ചു: എം.എം. മണി

വീണ്ടും വിവാദ പ്രസംഗവുമായി മുൻ മന്ത്രി എം.എം. മണി. ഗാന്ധിജിയെ കൊന്നത് ആർഎസ്എസുകാരാണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്റു അടക്കമുള്ള കോൺഗ്രസുകാർ ആഗ്രഹിച്ചിരുന്നു എന്ന് മുൻ മന്ത്രി എം.എം. മണി. കർഷക സംഘത്തിന്റെ വിതുര ഏരിയ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു മണിയുടെ വിവാദ പ്രസംഗം.

അധികാരം കിട്ടിയപ്പോൾ ഗാന്ധിജി അസൗകര്യമായി മാറിയതാണ് ആ ചിന്തയ്ക്ക് പിന്നിൽ. അല്ലെങ്കിൽ ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടായിട്ടും അദ്ദേഹത്തെ കൊന്നത് എങ്ങനെയെന്നും മണി ചോദിച്ചു. ഡി.കെ. മുരളി എംഎൽഎ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം.



from ഇ വാർത്ത | evartha https://ift.tt/FGluzBb
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍