കൊച്ചി : നടിയെ ആക്രമിച്ചകേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന് പരിഗണിക്കും
ഹര്‍ജിയില്‍ രഹസ്യവാദം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഉച്ചക്ക് രണ്ട് മണിക്കാണ് ഹര്‍ജിയില്‍ പ്രത്യേക വാദം നടക്കുന്നത്. വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സിലേക്ക് മാറ്റിയതാണ് നടി ചോദ്യം ചെയ്യുന്നത്.വിചാരണക്കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് കോടതി മാറിയതിനെ തുടര്‍ന്നാണ് കേസും അങ്ങോട്ടേക്ക് മാറ്റിയത്. എന്നാല്‍ ഈ നടപടി നിയമവിരുദ്ധമാണെന്നും ഹണി എം വര്‍ഗീസിന്‍റെ ഭര്‍ത്താവും പ്രതി ദിലീപും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്നും നീതിപൂര്‍വ്വമായ വിചാരണ നടക്കില്ലെന്നും ആണ് വാദം.
The post നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന് പരിഗണിക്കും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/T4D0oRa
via IFTTT
0 അഭിപ്രായങ്ങള്‍