
ബീജിംഗ് : യു.എസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാനില്‍ നിന്നുള്ള മത്സ്യ-ഫലവര്‍ഗ്ഗ ഇറക്കുമതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന.
ദ്വീപിലേക്കുള്ള മണല്‍ക്കയറ്റുമതി ചൈന നിറുത്തിവച്ചു.
അമിതമായ കീടനാശിനി സാന്നിദ്ധ്യം ആവര്‍ത്തിച്ച് കണ്ടെത്തിയതും പാക്കേജുകളിലെ കൊറോണ വൈറസ് സാന്നിദ്ധ്യവും മൂലം തായ്‌വാനില്‍ നിന്നുള്ള ചില മത്സ്യ, സിട്രസ് ഫലവര്‍ഗ്ഗ ഇറക്കുമതികള്‍ താത്കാലികമായി നിറുത്തുകയാണെന്ന് ചൈനയിലെ കസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. മണല്‍ക്കയറ്റുമതി നിരോധിക്കുന്നതായി അറിയിച്ച കൊമേഴ്സ് മന്ത്രാലയം കാരണമെന്തെന്ന് വ്യക്തമാക്കിയില്ല.
from ഇ വാർത്ത | evartha https://ift.tt/80yXz6b
via IFTTT
0 അഭിപ്രായങ്ങള്‍