
രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം മോശമെന്ന് സിപിഎം സെക്രട്ടറിയേറ്റിൽ വിമർശനം. മന്ത്രിമാരുടെ പ്രവർത്തനം അടക്കം പരിശോധിച്ചു സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിമർശനം ഉള്ളത്. ഇത് ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും.
കഴിഞ്ഞ ദിവസം ആരംഭിച്ച കമ്മിറ്റിയിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. മുൻ മന്ത്രി എംഎം മണി ഉൾപ്പടെയുള്ളവർ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത് എന്നാണു റിപ്പോർട്ട്. പല മന്ത്രിമാരും പ്രതീക്ഷക്കൊത്തു ഉയരുന്നില്ല എന്നും സെക്രട്ടറിയേറ്റിൽ അംഗങ്ങൾ പറഞ്ഞു.
സംസ്ഥാന കമ്മറ്റിയിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ മന്ത്രിമാരുടെ പേരെടുത്തു വിമർശനം ഉണ്ടാകില്ല എന്നാണു ലഭിക്കുന്ന സൂചന. പക്ഷെ പൊതുവിലുള്ള പോരായ്മകൾ സൂചിപ്പിക്കുന്നതാകും റിപ്പോർട്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭയിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രചാരണം ആദ്യം ഉണ്ടായിരുന്നെങ്കിലും അത്തരം ഒരു സാഹചര്യവും നിലവിൽ ഇല്ല എന്നാണ് സി പി എം കേന്ദ്രങ്ങൾ നക്കുന്ന സൂചന.
from ഇ വാർത്ത | evartha https://ift.tt/vAzSXJ7
via IFTTT
0 അഭിപ്രായങ്ങള്‍