
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയുടെയും അഞ്ചുവയസുള്ള മകന്റെയും മൃതദേഹം കിടക്കയ്ക്ക് അകത്ത് നിന്ന് കണ്ടെത്തി.
പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജറായ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
മീററ്റിലെ ഹസ്തിനാപുരി മേഖലയിലാണ് സംഭവം. ഇരുവരെയും കഴുത്തുഞെരിച്ച് കൊന്നശേഷം കിടക്കയില്‍ മൃതദേഹം ഒളിപ്പിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഭര്‍ത്താവ് വാതിലില്‍ മുട്ടിയെങ്കിലും ആരും തുറന്നില്ല. എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. വാതില്‍ പൊളിച്ചാണ് പൊലീസ് അകത്തു പ്രവേശിച്ചത്.
വീട്ടിലെ സാധനസാമഗ്രികള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ബെഡ് ബോക്‌സില്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും കൈ കെട്ടിയിട്ട നിലയിലായിരുന്നു. വായില്‍ തുണി തിരുകിയിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
The post ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയുടെയും അഞ്ചുവയസുള്ള മകന്റെയും മൃതദേഹം കിടക്കയ്ക്ക് അകത്ത്; പോലീസ് അന്വേഷണം ആരംഭിച്ചു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/HX7aRkG
via IFTTT
0 അഭിപ്രായങ്ങള്‍